Asianet News MalayalamAsianet News Malayalam

ദുബായ് ടെസ്റ്റ്: ഓസ്‌ട്രേലിയക്കെതിരേ പാക്കിസ്ഥാന് മികച്ച തുടക്കം

  • ഓസ്‌ട്രേലിയക്കെതിരേ ആദ്യ ടെസ്റ്റില്‍ പാക്കിസ്ഥാന് മികച്ച തുടക്കം. ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ പാക്കിസ്ഥാന്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സെടുത്തിട്ടുണ്ട്. മുഹമ്മദ് ഹഫീസിന്റെ സെഞ്ചുറിയാണ് പാക്കിസ്ഥാന് മികച്ച തുടക്കം നല്‍കിയത്. 
Pakistan got solid start agianst Australis in Dubai test
Author
Dubai - United Arab Emirates, First Published Oct 7, 2018, 10:35 PM IST

ദുബായ്: ഓസ്‌ട്രേലിയക്കെതിരേ ആദ്യ ടെസ്റ്റില്‍ പാക്കിസ്ഥാന് മികച്ച തുടക്കം. ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ പാക്കിസ്ഥാന്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സെടുത്തിട്ടുണ്ട്. മുഹമ്മദ് ഹഫീസിന്റെ സെഞ്ചുറിയാണ് പാക്കിസ്ഥാന് മികച്ച തുടക്കം നല്‍കിയത്. 

ടോസ് നേടി ബാറ്റിങ് ആരംഭിച്ച പാക്കിസ്ഥാന് ഓപ്പണര്‍മാരായ ഇമാം ഉള്‍ ഹഖ് (76), ഹഫീസ് (126) എന്നിവര്‍ മികച്ച തുടക്കം നല്‍കി. ആദ്യ വിക്കറ്റില്‍ ഇവര്‍ 205 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 15 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു ഹഫീസിന്റെ ഇന്നിങ്‌സ്. ഇമാം ഏഴ് ഫോറും രണ്ട് സിക്‌സും നേടി. ഇമാമിനെ ലിയോണ്‍ മടക്കി. പിന്നാലെ എത്തിയ അസര്‍ അലി (18) അധികം നേരം പിടിച്ച് നില്‍ക്കാന്‍ സാധിച്ചില്ല. ജോന്‍ ഹോളണ്ട് പുറത്താക്കി. ഹഫീസ്  പീറ്റര്‍ സിഡിലിന്റ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. 

ഹാരിസ് സൊഹൈല്‍ (15), മുഹമ്മദ് അബാസ് എന്നിവരാണ് ക്രീസില്‍. സിഡില്‍, ലിയോണ്‍, ഹോളണ്ട് എന്നിവര്‍ ഓസീസിനായി ഓരോ വിക്കറ്റ് നേടി.

Follow Us:
Download App:
  • android
  • ios