ഇന്ത്യ പാകിസ്ഥാന്‍ ക്രിക്കറ്റ് മല്‍സരങ്ങളും താരങ്ങള്‍ തമ്മിലുള്ള പോരുവിളിയും എന്നും ഏറെ ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. എന്നാല്‍ പതിവിന് വിപരീതമായി പാകിസ്ഥാന്‍ കളിക്കാരുടെ വരെ പ്രശംസയ്ക്ക് പാത്രമായി വിരാട് കോലി. തുടര്‍ച്ചയായ മല്‍സരങ്ങളില്‍ നിലനിര്‍ത്തുന്ന മികച്ച പ്രകടനത്തിനും ക്യാപ്റ്റനെന്ന നിലയിലെ പ്രകടനത്തിനുമാണ് പാകിസ്ഥാന്‍ താരങ്ങള്‍ പ്രശംസിക്കുന്നത്. ഒരു ഓണ്‍ലൈന്‍ ഷോയ്ക്കിടെയാണ് പാകിസ്ഥാന്‍ താരങ്ങളായ മുഹമ്മദ് ഇര്‍ഫാനും ഷൊഹൈബ് അക്തറും കോലിയെ കുറിച്ച് മനസ് തുറന്നത്. 

പാകിസ്ഥാന്റെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബോളര്‍മാരാണ് കോലിയെ അകമഴിഞ്ഞ് പ്രശംസിക്കുന്നത്. കോലി മികച്ച കളിക്കാരന്‍ മാത്രമല്ല നല്ലൊരു മനസിന് ഉടമ കൂടിയാണെന്ന് മുഹമ്മദ് ഇര്‍ഫാന്‍ പ്രതികരിച്ചു. നിലവിലെ രീതിയില്‍ കോലിയുടെ പ്രകടനം തുടരട്ടെയെന്നും മുഹമ്മദ് ഇര്‍ഫാന്‍ ആശംസിക്കുന്നു. കോലി ക്രീസിലുള്ളപ്പോള്‍ പന്തെറിയാന്‍ സാധിച്ചിട്ടില്ലെന്ന് ഷുഹൈബ് അക്തര്‍ പറഞ്ഞു. 

Scroll to load tweet…
Scroll to load tweet…

തമാശകള്‍ അതിന്റെ വഴിക്ക് നടന്നോട്ടെ കോലി മികച്ചൊരു ബാറ്റ്സ്മാന്‍ ആണെന്നും കോലിക്കെതിരെ ബോള്‍ ചെയ്യുന്നത് നല്ല വെല്ലുവിളിയാണെന്നും ഷുഹൈബ് കൂട്ടിച്ചേര്‍ത്തു. ഏതായാലും പാകിസ്ഥാനി ആരാധക ഹൃദയങ്ങള്‍ മാത്രമല്ല കോലി നേടിയെടുത്തത് പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളുടെ കൂടെയാണെന്ന് വ്യക്തം. .