കൊല്‍ക്കത്ത: ഇന്ത്യ- ഓസീസ് രണ്ടാം ഏകദിനത്തിനിടയില്‍ ഭുവനേശ്വറിന്‍റെ അടിയേറ്റ് വീണ് ഹര്‍ദിക് പാണ്ഡ്യ. 47-ാം ഓവറില്‍ 231ന് ആറ് എന്ന നിലയില്‍ നില്‍ക്കുമ്പോഴായിരുന്നു സംഭവം. കോള്‍ട്ടര്‍നൈലിനെ അടിച്ചകറ്റാനുള്ള ശ്രമത്തിനിടയില്‍ പന്ത് നോണ്‍ സ്‌ട്രൈക്കിംഗ്ല്‍ എന്‍ഡില്‍ നിന്ന പാണ്ഡ്യുടെ മുഖത്ത് കൊള്ളുകയായിരുന്നു. ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുമ്പോഴേക്കും അതിവേഗമെത്തിയ പന്ത് പാണ്ഡ്യയുടെ മുഖത്തുകൊണ്ടിരുന്നു.

പന്ത് കൊണ്ട പാണ്ഡ്യ നിലത്ത് വീണത് സഹതാരങ്ങളെയും കാണികളെയും അല്‍പനേരം ആശങ്കയിലാഴ്‌ത്തി. പാണ്ഡ്യുടെ മുഖത്ത് പന്ത് പതിക്കുന്ന കണ്ട കോള്‍ട്ടര്‍ നൈല്‍ ഒരു നിമിഷം സ്തബ്‌ധനായി. ഫില്‍ ഹ്യൂസിന്റെ മരിക്കാത്ത ഓര്‍മകള്‍ വേട്ടയാടുന്ന ഓസീസ് താരങ്ങള്‍ പാണ്ഡ്യയെ ഓടിയെത്തി ആശ്വസിപ്പിച്ചു. എന്നാല്‍ വേദനകൊണ്ട് പുളഞ്ഞ പാണ്ഡ്യ തുടര്‍ന്നും ബാറ്റ് ചെയ്ത് ഞെട്ടിച്ചു.