വയനാട്ടിലേക്ക് തിരിക്കുംമുമ്പ് പാര്‍ത്ഥീവ് ഇന്‍സ്റ്റാഗ്രാമില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രത്തിന് കീഴെ യുവ്‌രാജ് സിംഗും അക്ഷാര്‍ പട്ടേലും ചേര്‍ന്നൊരുത്തിയ ട്രോള്‍ മഴയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച.
അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ കേരളത്തോട് പരാജയപ്പെട്ട് മടങ്ങിയ ഗുജറാത്തിന്‍റെ നായകനാണ് പാര്‍ത്ഥീവ് പട്ടേല്‍. എന്നാല്‍ മത്സരത്തിനായി വയനാട്ടിലേക്ക് തിരിക്കുംമുമ്പ് പാര്‍ത്ഥീവ് ഇന്‍സ്റ്റാഗ്രാമില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രത്തിന് കീഴെ യുവ്‌രാജ് സിംഗും അക്ഷാര്‍ പട്ടേലും ചേര്‍ന്നൊരുത്തിയ ട്രോള്‍ മഴയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച.
ഇന്‍സ്റ്റാഗ്രാമിലായിരുന്നു സൂപ്പര്‍ താരങ്ങള്‍ തമ്മിലുള്ള രസകരമായ ട്രോള്‍ പോരാട്ടം. രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനായി വയനാട്ടിലേക്ക് തിരിക്കുന്നു എന്ന തലക്കെട്ടോടെ പാര്‍ത്ഥീവ് പട്ടേല്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റുചെയ്ത ചിത്രത്തോടെയാണ് രസകരമായ സംഭാഷണത്തിന്‍റെ തുടക്കം. സംഭാഷണത്തിലേക്ക് അക്ഷാര്‍ പട്ടേലിനെയും ക്ഷണിച്ച് യുവി മനോഹരമായി പാര്‍ത്ഥീവിനെ ട്രോളി.
എന്നാല്‍ രഞ്ജിയില്‍ പഞ്ചാബ് നോക്കൗട്ട് മത്സരങ്ങള്‍ക്ക് യോഗ്യത നേടിയില്ല എന്ന് ഓര്‍മ്മിപ്പിച്ച് യുവിക്ക് കണക്കിനുകൊടുത്തു പാര്‍ത്ഥീവ്. ഇതോടെ വായടഞ്ഞുപോയ യുവിയെ ട്രോളി യുവതാരം അക്ഷാര്‍ പട്ടേല്‍ രംഗത്തെത്തി എന്നതും ആരാധകര്‍ക്ക് രസകരമായി.


