വല്യേട്ടന്‍ പാര്‍ത്ഥീവ്; ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ക്ക് അപൂര്‍വ്വ നേട്ടം

First Published 13, Jan 2018, 6:59 PM IST
parthiv pattel gets new record
Highlights

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ അപ്രതീക്ഷിതമായാണ് വിക്കറ്റ് കീപ്പറായി പാര്‍ത്ഥീവ് പട്ടേല്‍ ടീമിലെത്തിയത്. വിക്കറ്റിന് പിന്നില്‍ മികച്ച ഫോമിലുള്ള സാഹയുടെ ബാറ്റിംഗ് പരാജയമാണ് പാര്‍ത്ഥീവിനെ ടീമിലെത്തിച്ചത്. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ജഴ്‌സിയണിഞ്ഞ പാര്‍ത്ഥീവ് പട്ടേലിന് അപൂര്‍വ്വ നേട്ടം സ്വന്തമാക്കാനായി. 

പാര്‍ത്ഥീവ് അവസാനം ഏഷ്യയ്ക്ക് പുറത്ത് കളിക്കുമ്പോള്‍ നിലവിലെ ടീമിലെ മറ്റ് താരങ്ങളാരും ടീമിലുണ്ടായിരുന്നില്ല. 2004ല്‍ പത്തൊന്‍പതാം വയസില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു ഏഷ്യയ്ക്ക് പുറത്ത് പാര്‍ത്ഥീവിന്‍റെ അവസാന മത്സരം. എന്നാല്‍ സിഡ്നിയില്‍  50 പന്തില്‍ 62 റണ്‍സ് നേടി പാര്‍ത്ഥീവ് പട്ടേലെന്ന യുവതാരം കയ്യടിനേടിയിരുന്നു.

14 വര്‍ഷങ്ങള്‍ക്കിപ്പുറം പാര്‍ത്ഥീവിനെ തേടി ടീമിലേക്ക് ക്ഷണം വന്നതോടെ അത് ചരിത്രമായി. നിലവിലെ ടീമിലെ മുതിര്‍ന്ന താരമെന്ന നേട്ടം പാര്‍ത്ഥീവിനാണ്. 16 വര്‍ഷത്തെ കരിയറില്‍ 23 ടെസ്റ്റുകളും 38 ഏകദിനങ്ങളും കളിച്ച താരമായിരുന്നു എംഎസ് ധോണിക്ക് മുമ്പ് ടീമിലെ വിക്കറ്റ് കീപ്പര്‍.

loader