സാവോപോള: മെസിയുടെ നിഴലില്‍ നിന്ന് മാറാനുള്ള നെയ്മറുടെ തീരുമാനം സ്വാഗതം ചെയ്ത് ബ്രസീല്‍ ഇതിഹാസം പെലെ. നിലവില്‍ ബ്രസീലിലെ നമ്പര്‍ വണ്‍ താരം നെയ്മറാണെന്നും താരം ബാലന്‍ ഡി ഓര്‍ നേടുമെന്നും പെലെ പറഞ്ഞു. റെക്കോര്‍ഡ് തുകയായ 222 മില്ല്യണ്‍ യൂറോയ്ക്കാണ് നെയ്മര്‍ ഫ്രഞ്ച് ക്ലബായ പാരിസ് സെന്‍റ് ജര്‍മ്മനിലേക്ക് കൂടുമാറിയത്.

ബാഴ്സിലോണയില്‍ നെയ്മര്‍ക്ക് മെസിയുമായി കടുത്ത മല്‍സരം നേരിടേണ്ടി വന്നതായി തുറന്നു സമ്മതിച്ച പെലെ നെയ്മര്‍ക്കിത് സുവര്‍ണ്ണാവസരമാണെന്നും പ്രതികരിച്ചു. എന്നാല്‍ പിഎസ്ജിയില്‍ ഉത്തരവാദിത്വം പുലര്‍ത്തുക നെയ്മര്‍ക്ക് വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. ബ്രസീല്‍ നിരയില്‍ ഫിലിപ്പോ കുട്ടീന്യേ നന്നായി കളിക്കുന്നതായും ഫുട്ബോള്‍ ഇതിഹാസം വെളിപ്പെടുത്തി.