കോപ്പ അമേരിക്കയിൽ കൊളംബിയ സെമിഫൈനലില്‍ കടന്നു . പെനാൽറ്റി ഷൂട്ടൗട്ടിൽ പെറുവിനെ തകർത്താണ് കൊളംബിയ സെമിഫൈനലില്‍ കടന്നത് . രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് കൊളംബിയയുടെ ജയം.

നിശ്ചിതസമയത്ത് ഗോള്‍രഹിത സമനിലയായതോടെയാണ് മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഡേവിഡ് റോഡ്രിഗസ്, യുവാന്‍ ഗ്വില്ലര്‍മോ, മൗറിഷ്യോ മൊറേനോ, സെബാസ്റ്റ്യന്‍ പെരസ് കാര്‍ഡോണ എന്നിവരാണ് കൊളംബിയോയ്‍ക്ക് വേണ്ടി ഗോള്‍ നേടിയത്. റൂഡിയാസ് മിസ്റ്റിച്ചും, റെനാറ്റോ ടാപിയയുമാണ് പെറുവിന് വേണ്ടി ഗോള്‍ നേടിയത്.