ബംഗളൂരു: ബംഗളൂരു ക്രിക്കറ്റ് ടെസ്റ്റില്‍ ഡിആര്‍എസ് തീരുമാനമെടുക്കുന്നതിന് മുമ്പ് സഹായത്തിനായി ഡ്രസ്സിംഗ് റൂമിലേകക് നോക്കിയ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെതിരെ വിമര്‍ശനങ്ങള്‍ രൂക്ഷമാകുന്നതിനിടെ സ്മിത്തിനുവേണ്ടി ബലിയാടാവാനൊരുങ്ങി സഹതാരം പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്. സ്മിത്തിനൊപ്പം ക്രീസിലുണ്ടായിരുന്ന താനാണ് അദ്ദേഹത്തോട് സഹായത്തിനായി ഡ്രസ്സിംഗ് റൂമിലേക്ക് നോക്കാന്‍ പറഞ്ഞതെന്നും തനിക്ക് നിയമം അറിയില്ലായിരുന്നുവെന്നും ഹാന്‍ഡ്‌സ്‌കോമ്പ് ട്വിറ്ററില്‍ പറഞ്ഞു. ഗംഭീരമായ മത്സരത്തിന്റെ ശോഭ കെടുത്തുന്ന ഒന്നും ഉണ്ടായിട്ടില്ലെന്നും ഹാന്‍ഡ്‌സ്‌കോമ്പ് പറഞ്ഞു.
ഔട്ട് വിളിച്ച ഫീല്‍ഡ് അമ്പയറുടെ തീരുമാനത്തില്‍ ഡിആര്‍എസ് വിളിക്കണോ എന്നകാര്യത്തില്‍ തീരുമാനമെടുക്കാനായി സ്മിത്ത് ഡ്രസിംഗ് റൂമിലേക്ക് നോക്കുന്നതും കൈകൊണ്ട് ആംഗ്യത്തിലൂടെ ചോദിക്കുന്നതും വീഡിയോകളില്‍ വ്യക്തമായിരുന്നു. ഇതുകണ്ട് രോഷാകുലനായ ഓടിയെത്തിയ കോലി ക്രീസ് വിട്ടുപോകാന്‍ സ്മിത്തിനോട് ആവശ്യപ്പെട്ടു. ക്രിക്കറ്റ് ഫീല്‍ഡില്‍ ഇതുപോലുള്ള കാര്യങ്ങള്‍ ചെയ്യരുതെന്നും കോലി പറഞ്ഞു. രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസ് 74/3 എന്ന നിലയില്‍ നില്‍ക്കുമ്പോഴായിരുന്നു സ്മിത്തിന്റെ വിവാദ പുറത്താകല്‍.
ഡിആര്‍എസ് വിവാദത്തില്‍ തെറ്റ് ഏറ്റുപറഞ്ഞ് സ്മിത്ത് നേരത്തെ രംഗത്തെത്തിയിരുന്നു. തന്റേത് ആ സമയത്തെ ഒരു ബുദ്ധിഭ്രമംകൊണ്ടുണ്ടായ പ്രവര്‍ത്തിയാണെന്നും ഇനി ഒരിക്കലും താന്‍ ഇക്കാര്യം ചെയ്യില്ലെന്നും സ്മിത്ത് പറഞ്ഞിരുന്നു. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ട്വിറ്റര്‍ പേജിലൂടെയായിരുന്നു താരത്തിന്റെ ക്ഷമാപണം.
Pretty strong stuff from Virat Kohli... #INDvAUSpic.twitter.com/rxkk9mCxUs
— cricket.com.au (@CricketAus) March 8, 2017
