ആര്‍തര്‍ ഉയര്‍ത്തി വിട്ട പന്തുമായി ജോര്‍ഡി ആല്‍ബ ഇടത് വിംഗിലൂടെ നടത്തിയ മുന്നേറ്റമാണ് ആദ്യ ഗോളിന് വഴിയൊരുക്കിയത്

ബാഴ്സലോണ: ലോകം കാത്തിരുന്ന എല്‍ ക്ലാസിക്കോയില്‍ റയലിനെതിരെ മിന്നുന്ന പ്രകടനമാണ് ബാഴ്സലോണ നടത്തുന്നത്. കളി തുടങ്ങി. 11-ാം മിനിറ്റില്‍ തന്നെ ഫിലിപ്പെ കുടീഞ്ഞോയിലൂടെ കറ്റാലന്‍ ടീം മുന്നിലെത്തി. ആര്‍തര്‍ ഉയര്‍ത്തി വിട്ട പന്തുമായി ജോര്‍ഡി ആല്‍ബ ഇടത് വിംഗിലൂടെ നടത്തിയ മുന്നേറ്റമാണ് ആദ്യ ഗോളിന് വഴിയൊരുക്കിയത്.

ഗോള്‍ ലെെനിന് അടുത്ത് വരെ പന്തുമായെത്തിയ ആല്‍ബ റയല്‍ പ്രതിരോധത്തിന്‍റെ ക്ഷീണം മുതലാക്കി ബോക്സിന് മധ്യത്ത് നിന്ന് കുടീഞ്ഞോയക്ക് പന്ത് മറിച്ച് നല്‍കി. ആരും തടയാനില്ലാതിരുന്ന കുടീഞ്ഞോ അനായാസം വലകുലുക്കി. 

ഗോള്‍ കാണാം...

Scroll to load tweet…