ലണ്ടന്‍: ട്വിറ്ററില്‍ വീരേന്ദര്‍ സെവാഗും ഇംഗ്ലീഷ് മാധ്യമപ്രവര്‍ത്തകനും തമ്മിലുള്ള പോര് ഇന്നൊ ഇന്നലെയോ തുടങ്ങിയതല്ല. ക്രിക്കറ്റില്‍ ഇന്ത്യയുടെ ഓരോ തോല്‍വികളും മോര്‍ഗന്‍ ആഘോഷിക്കുമ്പോള്‍ അതിന് ഉരുളയ്ക്കുപ്പേരി മറുപടിയുമായി വീരു രംഗത്തെത്താറുണ്ട്. വനിതാ ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ തോറ്റതിന്റെ പേരിലായിരുന്നു മോര്‍ഗന്‍ അവസാനം വീരുവിനെ തോണ്ടിയത്.
താങ്കള്‍ക്ക് സുഖം തന്നെയല്ലെ സുഹൃത്തെ എന്നായിരുന്നു ഇന്ത്യയുടെ തോല്‍വിയെക്കുറിച്ച് മോര്‍ഗന്‍ സെവാഗിനോട് ചോദിച്ചത്. എന്നാല്‍ ഇതിന് വീരു നല്‍കിയ മറുപടി ഓരോ ഇന്ത്യക്കാരനും പറയാന്‍ ആഗ്രഹിക്കുന്നതായിരുന്നു.
ഈ തോല്‍വിയിലും ഞാനും ഇന്ത്യക്കാരും ഞങ്ങളുടെ ടീമിനെ ഓര്‍ത്ത് നിങ്ങള്‍ക്കൊരിക്കലും കഴിയാത്ത രീതിയില്‍ അഭിമാനിക്കുന്നു സുഹൃത്തെ, ഞങ്ങള്‍ നന്നായി പൊരുതിതന്നെയാണ് കീഴടങ്ങിയത്. കൂടുതല്‍ കരുത്തോടെ ഞങ്ങള്‍ തിരിച്ചുവരും-വീരു ട്വിറ്ററില്‍ കുറിച്ചു.
മുമ്പ് പലപ്പോഴും കളിയാക്കലുമായി രംഗത്തെത്തിയ മോര്‍ഗനെ സെവാഗ് ഉരുളയ്ക്കുപ്പേരി മറുപടി നല്‍കി വായടപ്പിച്ചിരുന്നു.
