ദില്ലി: ഏഷ്യ പസഫിക് സൂപ്പര്‍ മിഡില്‍വെയ്റ്റ് കിരീടത്തിനു വേണ്ടി നടന്ന മത്സരത്തില്‍ ബോക്‌സിംഗ് താരം വിജേന്ദര്‍ സിംഗ് ജയിച്ചെങ്കിലും അതിനു ശേഷം വന്ന ആരോപണം വിജേന്ദര്‍ സിംഗിനെ കെണിയിലാക്കി. വിജേന്ദറിനെതിരേ ദേശീയ പതാകയെ അപമാനിച്ചെന്നാരോപിച്ച് കേസെടുത്തു.
കഴിഞ്ഞ ദിവസം ഏഷ്യ പസഫിക് സൂപ്പര്‍ മിഡില്‍വെയ്റ്റ് കിരീടത്തിനു വേണ്ടി ഓസ്‌ട്രേല്യയന്‍ ഗുസ്തി താരം കെറി ഹോപ്പുമായി നടന്ന മത്സരത്തിനിടെ വിജേന്ദര്‍ ദേശീയ പതാകയുടെ അതേ രീതിയിലുള്ള ഷോര്‍ട്‌സ് ധരിച്ചെന്നാണ് കേസിനാസ്പദമായ ആരോപണം. ഡെല്‍ഹിയിലെ ന്യൂ അശോക് നഗര്‍ പോലീസ് സ്റ്റേഷനിലാണ് ഉല്ലാസ് എന്നയാള്‍ പരാതി നല്‍കിയത്.
