പോര്‍ട്ട് എലിസബത്ത് ടെസ്റ്റ്; ദക്ഷിണാഫ്രിക്കയ്ക്ക് 20 റണ്‍സ് ലീഡ്

First Published 10, Mar 2018, 9:45 PM IST
Port Elizabeth test south africa takes lead vs ausis
Highlights
  • രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റിന് 263
  • അതിവേഗം റണ്ണുയര്‍ത്തിയ എബിഡിയാണ് ലീഡ് സമ്മാനിച്ചത്

പോര്‍ട്ട് എലിസബത്ത്: ഓസീസീനെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 20 റണ്‍സ് ലീഡ്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റിന് 263 റണ്‍സെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. അര്‍ദ്ധ സെഞ്ചുറി പിന്നിട്ട എബിഡിയും(74), ഫിലാന്‍ഡറുമാണ്(14) ക്രീസില്‍‍. ഒരു വിക്കറ്റിന് 39 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം കളി തുടങ്ങിയ ആതിഥേയര്‍ക്കായി എള്‍ഗറും(57) അംലയും(56) അര്‍ദ്ധ സെഞ്ചുറി നേടി. എന്നാല്‍ ഏകദിന ശൈലിയില്‍ അതിവേഗം റണ്ണുയര്‍ത്തിയ എബിഡിയാണ് ലീഡ് സമ്മാനിച്ചത്.

രണ്ടാം ദിനം തുടക്കത്തിലെ റബാഡയെ(29) നഷ്ടമായപ്പോള്‍ അംലയും എള്‍ഗറും ദക്ഷിണാഫ്രിക്കയെ രക്ഷിക്കുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ ഇരുവരും 88 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇരുവര്‍ക്കും പിന്നാലെ ഡുപ്ലെസിസും(9) ബ്രയണും(1) ഡി കോക്കും(9) വേഗം മടങ്ങിയപ്പോള്‍ അര്‍ദ്ധ സെഞ്ചുറിയുമായി എബിഡി ലീഡ് സമ്മാനിക്കുകയായിരുന്നു. ഓസീസിനായി കമ്മിണ്‍സും മാര്‍ഷും രണ്ടും സ്റ്റാര്‍ക്, ഹെയ്സല്‍വുഡ്, ലിയോണ്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. നേരത്തെ ഒന്നാം ഇന്നിംഗ്സില്‍ ഓസീസ് 243 റണ്‍സിന് പുറത്തായിരുന്നു.

loader