ട്വിറ്ററിലാണ് ഇമ്രാന്‍ ഖാന്‍ കേരളത്തിനുള്ള ഇന്ത്യക്കുള്ള പിന്തുണ അറിയിച്ചത്.  

ലാഹോര്‍: പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കേരള ജനതയ്ക്ക് പിന്തുണയുമായി മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരവും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്‍. ട്വിറ്ററിലാണ് ഇമ്രാന്‍ ഖാന്‍ കേരളത്തിനുള്ള ഇന്ത്യക്കുള്ള പിന്തുണ അറിയിച്ചത്. ട്വീറ്റ് ഇങ്ങനെ..

പ്രളയത്തില്‍ ദുരിതമനുവഭിക്കുന്ന കേരളത്തിലെ ജനതയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ജനജീവിതം നേര്‍സ്ഥിതിയിലേക്ക് എത്തട്ടയെന്ന് ആശംസിക്കുന്നു. ആവശ്യമെങ്കില്‍, പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നും മനുഷ്യത്വപരമായ എന്ത് സഹായത്തിനും തയ്യാറാണ്. എന്ന് പറഞ്ഞാണ് ട്വീറ്റ് അവസാനിക്കുന്നത്.

Scroll to load tweet…