ചെന്നൈ: പ്രീമിയര്‍ ഫുട്‌സാല്‍ ഫുട്‌ബോള്‍ ലീഗില്‍ കൊച്ചിക്ക് വിജയതുടക്കം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ഇതിഹാസ താരം റയാന്‍ ഗിഗ്‌സിന്റെ നേതൃത്വത്തിലിറങ്ങിയ മുംബൈ ഫൈവ്‌സിനെ 4-1നു കൊച്ചി കീഴടക്കി.
ഡേവ്‌സ് മെറേയ്‌സ് ഇരട്ട ഗോള്‍ നേടിയപ്പോള്‍ ക്യാപ്റ്റന്‍ മിഷേല്‍ സല്‍ഗാഡോയും ഗെകാബര്‍ട് ഒരോ ഗോള്‍ വീതം നേടി. ആന്‍ഗെലോട്ടിന്റെ വകയായിരുന്നു മുംബൈയുടെ ഏകഗോള്‍.
ഇന്നു നടന്ന മറ്റൊരു മത്സരത്തില്‍ ബംഗളൂരുവും കോല്‍ക്കത്തയും സമനില പാലിച്ചു. ഇരുടീമും ഒരോ ഗോള്‍ വീതം നേടി സമനില പാലിക്കുകയായിരുന്നു.
