Asianet News MalayalamAsianet News Malayalam

സതാംപ്ടണ്‍ ടെസ്റ്റ്: നാളെ പൃഥ്വി ഷായുടെ അരങ്ങേറ്റം..?

  • മൂന്നാം ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചതോടെ അഞ്ച് ടെസ്റ്റുകള്‍ അടങ്ങുന്ന ഇന്ത്യ  ഇംഗ്ലണ്ട് പരമ്പരയ്ക്ക് പുതിയ മാനം കൈവന്നു. നിലവില്‍ ആര്‍ക്കും പരമ്പര വിജയിക്കാവുന്ന സാഹചര്യമാണ്. നാളെ സതാംപ്ടണില്‍ നാലാം ടെസ്റ്റ് ഇന്ത്യ വിജയിച്ചാല്‍ പരമ്പര ഇരുവര്‍ക്കും രണ്ട് വീതം വിജയമാവും. നാളെ ഇംഗ്ലണ്ടിനെ നേരിടാനിരിക്കെ ആരൊക്കെ ടീമില്‍ കളിക്കുമെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
Prithvi Shaw my debut for India in Southampton test
Author
Southampton, First Published Aug 29, 2018, 8:42 PM IST

സതാംപ്ടണ്‍: മൂന്നാം ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചതോടെ അഞ്ച് ടെസ്റ്റുകള്‍ അടങ്ങുന്ന ഇന്ത്യ  ഇംഗ്ലണ്ട് പരമ്പരയ്ക്ക് പുതിയ മാനം കൈവന്നു. നിലവില്‍ ആര്‍ക്കും പരമ്പര വിജയിക്കാവുന്ന സാഹചര്യമാണ്. നാളെ സതാംപ്ടണില്‍ നാലാം ടെസ്റ്റ് ഇന്ത്യ വിജയിച്ചാല്‍ പരമ്പര ഇരുവര്‍ക്കും രണ്ട് വീതം വിജയമാവും. നാളെ ഇംഗ്ലണ്ടിനെ നേരിടാനിരിക്കെ ആരൊക്കെ ടീമില്‍ കളിക്കുമെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ആദ്യമായി ദേശീയ ടീമിലെത്തിയ പൃഥ്വി ഷാ നാളെ കളിക്കുമോ എന്നത് പ്രധാന ചോദ്യമാണ്. 19 വയസ് മാത്രമുള്ള പൃഥ്വി നാളെ കളിക്കും എന്ന് തന്നെയാണ് പുറത്തുവരുന്ന വിവരങ്ങള്‍. നെറ്റ്‌സില്‍ ഏറെ നേരം ബാറ്റിങ് പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നു. ബാറ്റിങ് കോച്ച് സഞ്ജയ് ബംഗാര്‍ പൃഥ്വിക്ക് കൂടെതന്നെയുണ്ടായിരുന്നു. ജസ്പ്രീത് ബുംറയും കരുണ്‍ നായറും ഉപദേശവുമായി അടുത്ത തന്നെയുണ്ടായിരുന്നു. താരം നാളെ ഓപ്പണ്‍ ചെയ്യുമെന്ന് തന്നെയാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. 

ടീമിലെ മറ്റു ഓപ്പണര്‍മാരായ കെ.എല്‍. രാഹുല്‍, ശിഖര്‍ ധവാന്‍ എന്നിവരും പരിശീലനത്തില്‍ ഏര്‍പ്പെട്ടു. മൂന്നാം ടെസ്റ്റില്‍ ഇരുവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. അതുക്കൊണ്ട് തന്നെ എത്രത്തോളം അവസരമുണ്ടെന്ന് കണ്ടറയിയണം. വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് ഋഷഭ് പന്ത് തുടരും. ബാറ്റിങ്ങില്‍ മോശം പ്രകടനമായിരുന്നു താരത്തിന്റേതെങ്കിലും വിക്കറ്റിന് പിന്നില്‍ മിന്നുന്ന പ്രകടനമാണ് താരം പുറത്തെടുത്തത്. രണ്ടാം ഇന്നിങ്‌സില്‍ മാത്രം അഞ്ച് ക്യാച്ചുകളാണ് താരം കൈയിലൊതുക്കിയത്.
 

Follow Us:
Download App:
  • android
  • ios