മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഹോട്ട് സെന്‍സേഷനാരാണെന്ന് ചോദിച്ചാല്‍ വിരാട് കോലി എന്നായിരിക്കും ഭൂരിഭാഗം പേരും ഉത്തരം പറയുക. കോലി കഴിഞ്ഞാല്‍ പിന്നെ രോഹിത്തും ഹര്‍ദ്ദീക് പാണ്ഡ്യയുമെല്ലാം കടന്നുവരാം. എന്നാല്‍ മാണിക്യ മലരായി എന്ന ഗാനത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായ പ്രിയയോടാണ് ചോദ്യമെങ്കില്‍ ഉത്തരം കേട്ട് ആരാധകര്‍ ചിലപ്പോള്‍ നെറ്റി ചുളിച്ചേക്കാം. പഴയ പ്രതാപമില്ലെങ്കിലും മുന്‍ നായകന്‍ എം എസ് ധോണിയാണ് പ്രിയയുടെ പ്രിയപ്പെട്ട ക്രിക്കറ്റ് താരം. ഇന്ത്യാ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയ തന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് താരമാരാണെന്ന് വെളിപ്പെടുത്തിയത്.
പ്രിയയുടെ പുരികമുയര്‍ത്തല്‍ തരംഗമായതോടെ ഒറ്റ ദിവസം കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ എത്തിയത് ആറു ലക്ഷം ഫോളോവേഴ്സായിരുന്നു. ഫുട്ബോളിലെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോര്‍ഡ് പോലും പ്രിയ തകര്‍ക്കുമോ എന്ന് ആരാധകര്‍ സംശയിച്ചു.
ഒറ്റ ദിവസം കൊണ്ട് എട്ടു ലക്ഷത്തോളം ഫോളോവേഴ്സിനെ സൃഷ്ടിച്ച റിയാലിറ്റി താരം കൈലി ജെന്നര്‍ ആണ് ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്ത്. ഒറ്റ ദിവസത്തില്‍ ആറരലക്ഷം ഫോളോവേഴ്സിനെ സൃഷ്ടിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പട്ടികയില്‍ രണ്ടാമതാണ്.
