ജോഹ്നാസ്ബര്‍ഗ്: മാണിക്യ മലരായ എന്ന ഗാനത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായ മലയാളി പെണ്‍കുട്ടി പ്രിയവാര്യര്‍ക്ക് അങ്ങ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിലും ഒരു ആരാധകന്‍. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറ്റംകുറിച്ച ലുങ്കിസായി എങ്കിടിയാണ് പ്രിയയുടെ ആരാധകനായത്. പ്രണയദിനത്തില്‍ എങ്കിടിയുടെ ട്വിറ്ററില്‍ ലൂസിഫര്‍ മിനാടി എന്ന ആരാധകന്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ് എങ്കിടിയെയും പ്രിയയുടെ ആരാധകനാക്കിയത്.

പ്രിയയുടെ കണ്ണിറുക്കലും എങ്കിടിയുടെ കുട്ടിക്കാലത്തെ ചിരിയും കൂടി മിക്സ് ചെയ്ത വീഡിയോ ആണ് ആരാധകന്‍ താങ്കള്‍ക്കൊരു സമ്മാനമെന്ന പേരില്‍ എങ്കിടിയുടെ ട്വിറ്റര്‍ ഫീഡില്‍ പോസ്റ്റ് ചെയ്തത്. ഇതിന് മറുപടിയായി എങ്കിടി കുറിച്ചത് 'വാലന്റൈന്‍സ് ഡേ ഡണ്‍' എന്നായിരുന്നു.ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ താരം കൂടിയാണ് എങ്കിടി.

Scroll to load tweet…

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന 'ഒരു അഡാര്‍ ലവ്' എന്ന ചിത്രത്തിലെ ഗാനരംഗമാണ് പ്രിയ വാര്യരെ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കിയത്.