ലീഗില്‍ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന് ഉജ്വല തുടക്കം. കൊച്ചിയിൽ നടന്ന മത്സരത്തിൽ യു മുംബൈ വോളിയെ ആണ് കൊച്ചി ടീം തകര്‍ത്തത്. 

കൊച്ചി: പ്രോ വോളി ലീഗില്‍ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന് ഉജ്വല തുടക്കം. കൊച്ചിയിൽ നടന്ന മത്സരത്തിൽ യു മുംബൈ വോളിയെ ആണ് കൊച്ചി ടീം തകര്‍ത്തത്. ഒന്നിനെതിരെ നാല് സെറ്റുകള്‍ക്കാണ് ജയം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അവസാന സെറ്റില്‍ മുംബൈ ജയിച്ചതോടെ കൊച്ചിക്ക് ബോണസ് പോയിന്‍റിനുള്ള അവസരം നഷ്ടമായി. നേരത്തേ വൈകീട്ട് നടന്ന ഉദ്ഘാടനച്ചടങ്ങില്‍ ഒളിംപിക് മെഡൽ ജേതാവ് പി വി സിന്ധു മുഖ്യാതിഥിയായി.