കൊച്ചി: പ്രോ വോളിബോള്‍ ലീഗില്‍ രണ്ടാം ജയത്തിനായി കാലിക്കറ്റ് ഹീറോസ് ഇന്നിറങ്ങും. കൊച്ചിയിൽ രാത്രി ഏഴ് മണിക്ക് തുടങ്ങുന്ന മത്സരത്തിൽ യു മുംബാ വോളിയാണ് എതിരാളികള്‍. ആദ്യ മത്സരത്തിൽ ചെന്നൈ സ്പാര്‍ട്ടന്‍സിനെ കാലിക്കറ്റ് ഹീറോസ് തകര്‍ത്തിരുന്നു. 

കൊച്ചി ബ്ലൂ സ്‌പൈക്കേഴ്സിനെതിരായ തോൽവിയോടെ തുടങ്ങിയ യു മുംബാ ആദ്യ ജയമാണ് ലക്ഷ്യമിടുന്നത്. നായകന്‍ ജെറോം വിനീത്, അജിത്ത് ലാല്‍, പോള്‍ ലോട്മാന്‍ എന്നിവരുടെ മികച്ച ഫോമിലാണ് കാലിക്കറ്റിന്‍റെ പ്രതീക്ഷ. യു മുംബാക്കെതിരെ ജയിക്കാമെന്ന വിശ്വാസമുണ്ടെന്നും ആരാധകര്‍ കൂടുതലായി എത്തണമെന്നും അജിത്ത് ലാല്‍
പറഞ്ഞു.