ഫെബ്രുവരി രണ്ടിന് യൂ മുംബൈക്ക് എതിരെയാണ് ടീമിന്‍റെ ആദ്യ മത്സരം. ഇതിഹാസ താരം ഡേവിഡ് ലീയുടെ സാന്നിധ്യമാണ് ടീമിന്റെ കരുത്ത്.  

കൊച്ചി: പ്രോ വോളിബോള്‍ ലീഗില്‍ മികച്ച പ്രകടനത്തിന് ഒരുങ്ങി കൊച്ചി ബ്ലൂ സ്പൈക്കേഴ്‌സ്. ഫെബ്രുവരി രണ്ടിന് യൂ മുംബൈക്ക് എതിരെയാണ് ടീമിന്‍റെ ആദ്യ മത്സരം. ഇതിഹാസ താരം ഡേവിഡ് ലീയുടെ സാന്നിധ്യമാണ് ടീമിന്‍റെ കരുത്ത്.

Add Asianetnews as a Preferred SourcegooglePreferred

രണ്ടു വിദേശ താരങ്ങള്‍ ഉള്‍പ്പെടെ 12 പേരാണ് ടീമിലുള്ളത്. മുന്‍ അമേരിക്കന്‍ താരം ഡേവിഡ് ലീ, മോഹൻ ഉക്ര പാണ്ട്യൻ, മനു ജോസഫ് ,മുജീബ്, ഹരിപ്രസാദ്, രോഹിത് എന്നിവരുടെ പ്രകടനം ടീമിന് മുതൽക്കൂട്ടാവും. ഒളിമ്പിക് മെഡൽ ജേതാവായ ലീയുടെ വരവോടെ ടീം ആകെ ഉണർവിലാണ്. തൃപ്രയറിലെ ഇൻഡോർ സ്റ്റേഡിയത്തിൽ 10 ദിവസത്തിൽ ഏറെ ആയി പരിശീലനം. 

ആദ്യ ഘട്ടത്തിൽ ഓരോ ടീമും അഞ്ച് മത്സരങ്ങൾ വീതം കളിക്കും. ആകെ ആറ് ടീമുകൾ ആണ് ടൂർണമെന്റിൽ മത്സരിക്കുന്നത്. ഫൈനൽ മത്സരങ്ങൾ ചെന്നൈയിൽ ആണ് നടക്കുക.