എ ബി ഡിവില്ലിയേഴ്‌സ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കും. താരലേലത്തില്‍ എബിഡിയെ ഉയര്‍ന്ന തുകയ്ക്ക് ലാഹോര്‍ ക്വാലാണ്ടേഴ്‌സ് സ്വന്തമാക്കി...

ലാഹോര്‍: അന്താരാ‌ഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം എ ബി ഡിവില്ലിയേഴ്‌സ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കും. താരലേലത്തില്‍ എബിഡിയെ ലാഹോര്‍ ക്വാലാണ്ടേഴ്‌സ് സ്വന്തമാക്കി. പ്ലാറ്റിനം കാറ്റഗറിയിലുള്ള മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനെ ഉയര്‍ന്ന തുകയ്ക്കാണ് ലാഹോര്‍ ടീം സ്വന്തമാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

പാക് താരങ്ങളായ ഉമര്‍ അക്‌മലിനെയും മുന്‍ നായകന്‍ മുഹമ്മദ് ഹഫീസിനെയും ടീം സ്വന്തമാക്കിയിട്ടുണ്ട്. അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ച പ്ലാറ്റിനം കാറ്റഗറിയിലുള്ള വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോയെ ഗ്ലാഡിയേറ്റേഴ്‌സും പാളയത്തിലെത്തിച്ചിട്ടുണ്ട്. 

വിവിധ ടി20 ലീഗുകളില്‍ തുടര്‍ന്നും കളിക്കുമെന്ന് എബിഡി വിരമിക്കല്‍വേളയില്‍ പറഞ്ഞിരുന്നു. ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗായ സാന്‍സിയില്‍ എബിഡി കളിക്കുന്നുണ്ട്.