ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പ്രതീക്ഷക്കൊത്ത് ഉയരാതെ ഏല്ലാവരുടേയും വിമര്‍ശനം ഏറ്റ് വാങ്ങിയ പൂജാര സന്തോഷത്തിലാണ്. മാലാഖ പൊലൊരു പെണ്‍കുഞ്ഞിന്റെ പിതാവായതിന്റെ സന്തോഷം ചേതേശ്വര്‍ പൂജാര ട്വിറ്ററിലൂടെ പങ്കുവച്ചു. മകള്‍ക്കും ഭാര്യക്കൊപ്പമുള്ള ചിത്രം ട്വിറ്ററില്‍ പങ്കുവച്ചാണ് ജീവിത്തതിലെ പുതിയ ആളെ സ്വാഗതം ചെയ്യുന്നുവെന്ന് പൂജാര കുറിച്ചത്. തങ്ങളുടെ ആഗ്രഹം പൂര്‍ത്തിയായിയെന്നും പൂജാര കുറിച്ചിട്ടുണ്ട്.
2018 ല്‍ നടക്കുന്ന ഐപിഎല്ലിലേയ്ക്കായുള്ള താരലേലത്തില്‍ വില്‍ക്കാതെ പോയ താരമായിരുന്നു ചേതേശ്വര്‍ പൂജാര. നിലവില്‍ വിജയ് ഹസാരേ ടൂര്‍ണമെന്റിലാണ് പൂജാര പങ്കെടുക്കുന്നത്. പൂജാരയുടെ ടീം ബറോഡയെ മൂന്ന് വിക്കറ്റിന് തോല്‍പിച്ച് സെമി ഫൈനലില്‍ കടന്നിരുന്നു.
ജൊഹനാസ്ബര്‍ഗില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ വന്‍മതില്‍ പോലെ ഉറച്ച് നില്‍ക്കുന്നതിനിടയില്‍ ആദ്.റണ്ണെടുക്കാന്‍ പൂജാര മറന്ന് പോയത് ഏറെ വിമര്‍ശനത്തിന് വഴിവച്ചിരുന്നു. ക്രീസിലെത്തിയാല്‍ ക്ഷമയുടെ പര്യായമായി വരെ പൂജാരയെ കാണുന്നെന്ന് വര് പരിഹാസം നേരിട്ടിരുന്നു.
