ഓസ്‌ട്രേലിയയില്‍ ചരിത്രത്തിദ്യമായി ടെസ്റ്റ് പരമ്പര ഇന്ത്യക്ക് നേടിക്കൊടുത്ത ചേതേശ്വര്‍ പൂജാരയെ വിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സ് അഭിനന്ദിച്ചിരുന്നു.

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ഇന്ത്യയുടെ ചരിത്ര ടെസ്റ്റ് പരമ്പര ജയത്തില്‍ നിര്‍ണായക സാന്നിധ്യമായ ചേതേശ്വര്‍ പൂജാരയെ വിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സ് അഭിനന്ദിച്ചിരുന്നു. ചരിത്ര ദൗത്യത്തില്‍ പ്രതികൂല സാഹചര്യങ്ങളില്‍ അസാധാരണ മികവാണ് പൂജാര കാട്ടിയതെന്നായിരുന്നു വിവിയന്‍ റിച്ചാര്‍‌ഡ്‌സിന്‍റെ വിശേഷണം. ക്രിക്കറ്റ് ചരിത്രത്തിലെ ഏക്കാലത്തെയും മികച്ച ബാറ്റ്സ്‌മാന്‍മാരിലൊരാളുടെ അഭിനന്ദനത്തിന് പൂജാര ട്വിറ്ററില്‍ നന്ദി പറഞ്ഞു. 

ഏറെ ആകാംക്ഷയോടെ നോക്കിക്കാണുന്ന ഇതിഹാസത്തില്‍ നിന്ന് ലഭിച്ച നല്ല വാക്കുകള്‍ക്ക് നന്ദി എന്നായിരുന്നു പൂജാരയുടെ മറുപടി. കഠിനപ്രയത്നം തുടരാനും എല്ലാവിധ ആശംസകളും നേരുന്നതായും റിച്ചാര്‍ഡ്സ് ഇതിന് മറുപടി നല്‍കി. ഇരുവരുടെയും സംഭാഷണം സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടി. 

Scroll to load tweet…
Scroll to load tweet…

ടെസ്റ്റ് പരമ്പര നേടിയ ഇന്ത്യന്‍ ടീമിനെയും വിവിയന്‍ റിച്ചാര്‍ഡ്‌സ് അഭിനന്ദിച്ചിരുന്നു. അവിസ്‌മരണീയമായ പ്രകടനമാണ് കോലിപ്പട കാഴ്‌ചവെച്ചത്. പരിശീലകന്‍ രവി ശാസ്‌ത്രിയെയും അഭിനന്ദിക്കുന്നതായി റിച്ചാര്‍ഡ്സ് ട്വീറ്റ് ചെയ്തിരുന്നു. 

പരമ്പരയില്‍ 74.72 ശരാശരിയില്‍ 521 റണ്‍സാണ് പൂജാര നേടിയത്. ഇതില്‍ മൂന്ന് സെഞ്ചുറികളും ഉള്‍പ്പെടുന്നു. ഓസ്‌ട്രേലിയയില്‍ 1000 റണ്‍സുകള്‍ നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടത്തിലുമെത്തി പൂജാര.