ഭീരുത്വവും അര്‍ത്ഥരഹിതവും  ക്രൂരവുമായ ആക്രമണം എന്നായിരുന്നു സച്ചിന്റ പ്രതികരണം. കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തില്‍ പങ്കുചേരുന്നുവെന്നുും പരിക്കേറ്റ് ആശുപത്രിയിലായ സൈനികര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും സച്ചിന്‍ കുറിച്ചു.

ദില്ലി: രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തില്‍ ശക്തമായ പ്രതികരണവുമായി ക്രിക്കറ്റ് ലോകം. ഭാകരാക്രമണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി മരിച്ച സൈനികരുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നുവെന്നും ട്വിറ്ററില്‍ കുറിച്ചു.

Scroll to load tweet…

ഭീരുത്വവും അര്‍ത്ഥരഹിതവും ക്രൂരവുമായ ആക്രമണം എന്നായിരുന്നു സച്ചിന്റ പ്രതികരണം. കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തില്‍ പങ്കുചേരുന്നുവെന്നുും പരിക്കേറ്റ് ആശുപത്രിയിലായ സൈനികര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും സച്ചിന്‍ കുറിച്ചു.

Scroll to load tweet…

ആ വേദന പങ്കുവെക്കാന്‍ വാക്കുകളില്ലെന്നായിരുന്നു സെവാഗിന്റെ പ്രതികരണം. സൈനികര്‍ക്കുനേരെ ഭീരുക്കളായ ഭീകരര്‍ നടത്തിയ ആക്രമണം ശരിക്കും വേദനിപ്പിക്കുന്നുവെന്നും ആ വേദന പങ്കുവെക്കാന്‍ വാക്കുകളില്ലെന്നും സെവാഗ് കുറിച്ചു. രാജ്യം പ്രണയദിനം ആഘോഷിക്കുമ്പോള്‍ വെറുപ്പ് പ്രചരിപ്പിക്കുകയാണ് ഭീരുക്കളെന്നായിരുന്നു രോഹിത്തിന്റെ പ്രതികരണം. ശീഖര്‍ ധവാന്‍, മുഹമ്മദ് കൈഫ് സുരേഷ് റെയ്ന തുടങ്ങിയ താരങ്ങളും ഭീകരാക്രമണത്തെ അപലപിച്ച് രംഗത്തെത്തി.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…