രാജ്യത്തിനായി ഞങ്ങള്‍ കളിക്കുമ്പോള്‍ അതിര്‍ത്തിയില്‍ നമ്മുടെ രാജ്യം കാക്കുക്കന്നത് സൈനികരാണ്. ഈ ദു:ഖത്തില്‍ അവരുടെ കുടുംബത്തിനൊപ്പം നില്‍ക്കുന്നു. അവരെ സഹായിക്കാനായി എപ്പോഴും ഞാനുണ്ടാവും-ഷമി പറഞ്ഞു. 

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തില്‍ മരിച്ച സൈനികരുടെ കുടുംബത്തിന് സഹായഹസ്തവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളായ മുഹമ്മദ് ഷമിയും ശീഖര്‍ ധവാനും. മരിച്ച സൈനികരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് ഷമി അറിയിച്ചു.

രാജ്യത്തിനായി ഞങ്ങള്‍ കളിക്കുമ്പോള്‍ അതിര്‍ത്തിയില്‍ നമ്മുടെ രാജ്യം കാക്കുക്കന്നത് സൈനികരാണ്. ഈ ദു:ഖത്തില്‍ അവരുടെ കുടുംബത്തിനൊപ്പം നില്‍ക്കുന്നു. അവരെ സഹായിക്കാനായി എപ്പോഴും ഞാനുണ്ടാവും-ഷമി പറഞ്ഞു.

Scroll to load tweet…

നേരത്തെ ഇന്ത്യന്‍ ഓപ്പണറായ ശീഖര്‍ ധവാനും മരിച്ച സൈനികരുടെ കുടുംബത്തിന് സഹായ വാഗ്ദാനവുമായി രംഗത്തെത്തിയിരുന്നു.

Scroll to load tweet…

ഇന്ത്യയുടെ മുന്‍ ഓപ്പണറായ വിരേന്ദര്‍ സെവാഗ് മരിച്ച സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.