ദുബായ്: ലോക സൂപ്പര്‍ സീരീസ് ബാഡ്മിന്‍റണ്‍ സൂപ്പര്‍ സീരീസ് ഫൈനല്‍സിന്റെ സെമിഫൈനലില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് തോല്‍വി. ഒളിംപിക് ചാമ്പ്യന്‍ കരോലിന മാരിനെ അട്ടിമറിച്ചെത്തിയ സിന്ധുവിനെ ദക്ഷിണ കൊറിയയുടെ സങ് ജി ഹ്യുന്‍ ആണ് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ കീഴടക്കിയത്.സ്കോര്‍ 15-21, 21-18, 15-21

ആദ്യ ഗെയിം 15-21ന് നഷ്ടമായശേഷം ശക്തമായി തിരച്ചുവന്ന സിന്ധു 21-18ന് രണ്ടാം ഗെയിം നേടിയെങ്കിലും മൂന്നാം ഗെയിം 15-21ന് നഷ്ടമാക്കിയാണ് അടിയറവ് പറഞ്ഞത്. നവംബറില്‍ ചൈന ഓപ്പണ്‍ സെമിയില്‍ സങ് ജി ഹ്യുനിനെ കീഴടക്കിയായിരുന്നു സിന്ധു ഫൈനലിലെത്തിയത്. അന്നത്തെ തോല്‍വിക്കുള്ള മധുരപ്രതികാരംകൂടിയായി ഹ്യുനിന് ഈ ജയം.

നേരത്തെ റിയോ ഒളിംപിക്സ് ഫൈനലില്‍ തന്നെ തോല്‍പ്പിച്ച സ്പെയിനിന്റെ കരോലീന മാരിനെ അട്ടിമറിച്ചായിരുന്നു സിന്ധു സെമിഫൈനലിലെത്തിയത്.