ഫ്രഞ്ച് ഓപ്പണില്‍  87 മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച ന​ദാ​ൽ ഇ​തു​വ​രെ ര​ണ്ടു മ​ത്സ​ര​ങ്ങ​ൾ മാ​ത്ര​മാ​ണ് പ​രാ​ജ​യ​പ്പെ​ട്ടിട്ടുള്ളത്

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടത്തിന് വേണ്ടി സ്പെയിന്‍റെ റാഫേല്‍ നദാലും ഓ​സ്ട്രി​യ​യു​ടെ ഡൊ​മ​നി​ക് തീ​മും ഇന്ന് ഏറ്റുമുട്ടും. റൊ​ളാ​ണ്ട് ഗാ​രോ​സില്‍ പതിനൊന്നാം കിരീടം ലക്ഷ്യമിട്ടാണ് നദാല്‍ റാക്കറ്റ് വീശുന്നത്. സെ​മി​യി​ൽ അര്‍ജന്‍റീനയുടെ ജു​വാ​ൻ മാ​ർ​ട്ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ന​ദാ​ൽ ഫൈ​ന​ലി​ലെത്തിയത്. നദാലിന്‍റെ തകര്‍പ്പന്‍ ഫോമിനുമുന്നില്‍ അര്‍ജന്‍റീനന്‍ താരത്തിന് പിടിച്ചുനില്‍ക്കാനായില്ല

ഫ്രഞ്ച് ഓപ്പണില്‍ 87 മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച ന​ദാ​ൽ ഇ​തു​വ​രെ ര​ണ്ടു മ​ത്സ​ര​ങ്ങ​ൾ മാ​ത്ര​മാ​ണ് പ​രാ​ജ​യ​പ്പെ​ട്ടിട്ടുള്ളത്. പത്ത് ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങള്‍ മാറോടണച്ചിട്ടുള്ള റാഫേലിന്‍റെ കരുത്തിന് മുന്നില്‍ എതിരാളികള്‍ നിഷ്പ്രഭരാകുമെന്നതാണ് ഇതുവരെയുള്ള ചരിത്രം. റൊ​ളാ​ണ്ട് ഗാ​രോ​സിലെ കളിമണ്‍കോര്‍ട്ടിലെ രാജാവായ നദാല്‍ ഇക്കുറിയും കിരീടത്തില്‍ മുത്തമിടുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

മറുവശത്ത് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഡൊ​മ​നി​ക് തീം ഏത്തുന്നത്. ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടം ലക്ഷ്യമിടുന്ന തീം മികച്ച പോരാട്ടം പുറത്തെടുത്താല്‍ മത്സരം ആവേശമാകും. ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ സാക്ഷാല്‍ ഫെഡറര്‍ക്കുപോലും നദാലിനെ തോല്‍പ്പിക്കാനായിട്ടില്ല. അതുകൊണ്ടുതന്നെ ഡൊ​മ​നി​ക് തീം ജയിച്ചാല്‍ പുതു ചരിത്രമാകുമത്. ഇന്ത്യന്‍ സമയം വൈകുന്നേരം 6.30 നാണ് മത്സരം ആരംഭിക്കുക.

നേരത്തെ വനിതാ സിംഗിള്‍സ് കിരീടത്തില്‍ സിമോണ ഹാലപ്പ് മുത്തമിട്ടു. യു എസ് താരം സ്ലോയാന്‍ സ്റ്റീഫന്‍സിനെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് ഹാലപ്പ് വീഴ്ത്തിയത്. സ്കോർ 3 – 6, 6 – 3, 6 – 1. കരിയറിലെ ആദ്യ ഗ്രാൻസ്ലാം കിരീടമാണ് ഹാലപ്പ് സ്വന്തമാക്കിയത്.