വെസ്റ്റിന്‍ഡീസിനെതിരെ തോറ്റെങ്കിലും ഇന്ത്യന്‍ താരം അജിന്‍ക്യ രഹാനെ മികച്ച ഫോം തുടര്‍ന്നു. തുടര്‍ച്ചയായ നാലു മല്‍സരങ്ങളിലും 50 റണ്‍സില്‍ അധികം റണ്‍സ് സ്‌കോര്‍ ചെയ്ത രഹാനെ ഇക്കാര്യത്തില്‍ സച്ചിന്‍ ഉള്‍പ്പടെയുള്ളവരുടെ റെക്കോര്‍ഡിനൊപ്പമെത്തി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, മൊഹമ്മദ് അസ്‌ഹറുദ്ദീന്‍, വിരാട് കോലി, മഹേന്ദ്രസിംഗ് ധോണി, സുരേഷ് റെയ്ന എന്നിവരും തുടര്‍ച്ചയായി നാലു മല്‍സരങ്ങളില്‍ 50 റണ്‍സിലധികം സ്‌കോര്‍ ചെയ്‌തിട്ടുണ്ട്. ടെന്‍ഡുല്‍ക്കറും അസറും ഈ നേട്ടം രണ്ടു തവണ കൈവരിച്ചിട്ടുണ്ട്. 1996ലും 2003ലുമായിരുന്നു സച്ചിന്‍ ഈ നേട്ടം കൈവരിച്ചത്. അസ്‌ഹറുദ്ദീന്‍ 1990ലും 1993ലും ഈ നേട്ടം കൈവരിച്ചു. ഗാംഗുലി 2002ലും കോലി 2010, ധോണി 2011ലും റെയ്ന 2013ലും ഈ നേട്ടം കൈവരിച്ചു. ഇപ്പോള്‍ നടക്കുന്ന വെസ്റ്റിന്‍ഡീസ് പരമ്പരയില്‍ ഒരു സെഞ്ച്വറി ഉള്‍പ്പടെയാണ് രഹാനെ അടിച്ചുതകര്‍ക്കുന്നത്. 62, 103, 72, 60 എന്നിങ്ങനെയാണ് രഹാനെയുടെ സ്‌കോറുകള്‍.