രഹാനെയ്ക്ക് കൂടുതല്‍ അവസരം കൊടുക്കണമെന്ന് വാദിക്കുന്നത് ഹര്‍ഷ ഭോഗ്‌ലെ

മുംബൈ: സമീപകാലത്ത് മികച്ച പ്രകടനമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം കാഴ്ച്ചവെക്കുന്നത്. എന്നാല്‍ മധ്യനിര സ്ഥിരത പുലര്‍ത്താത്തതാണ് ഇന്ത്യയെ അലട്ടുന്ന പ്രധാന പ്രശ്നം. പല മത്സരങ്ങളിലും മധ്യനിരയെ ഏകോപിപ്പിക്കുന്നതില്‍ ടീം മാനേജ്മെന്‍റ് പരാജയപ്പെട്ടു. എന്നാല്‍ നാലാം നമ്പറില്‍ അജിങ്ക്യ രഹാനെയ്ക്ക് കൂടുതല്‍ അവസരം കൊടുക്കണമെന്ന് വാദിക്കുകയാണ് കമന്‍റേറ്ററായ ഹര്‍ഷ ഭോഗ്‌ലെ. നാലാം നമ്പറില്‍ സ്ഥാനമുറപ്പിക്കാന്‍ രഹാനെയ്ക്ക് സാവകാശം നല്‍കണം.

കൂടുതല്‍ അവസരം ലഭിച്ചാല്‍ രഹാനെയ്ക്ക് തിളങ്ങാന്‍ കഴിയുമെന്ന് ഭോഗ്‌ലെ എന്ന പറയുന്നു. ഇന്ത്യയുടെ വിശ്വസ്തനായ മധ്യനിര ബാറ്റ്സ്മാനായ രഹാനെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ആദ്യ ഏകദിനത്തിലൊഴികെ പരാജയമായിരുന്നു. വിദേശത്ത് മികച്ച റെക്കോര്‍ഡുണ്ടായിട്ടും രഹാനെയ്ക്ക് പ്രോട്ടീസ് മണ്ണില്‍ കാലിടറി. ടി20യില്‍ റെയ്‌ന മികച്ച പ്രകടനം കാഴ്ച്ചവെച്ചത് തന്നെ ആകര്‍ഷിച്ചതായി പറയുന്ന ഭോഗ്‌ലെ അഞ്ചാം നമ്പറില്‍ ധോണി ബാറ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.