മൈതാനങ്ങളില്‍ പല പ്രതിസന്ധികളിലും ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ധൈര്യം പകര്‍ന്ന് നയിച്ച പടനായകനാണ് രാഹുല്‍ ദ്രാവിഡ്. ക്രീസില്‍ എന്നും ക്ഷമയോടെ തന്‍റെ താരങ്ങളെ നയിച്ച നായകനെ ആരാധകര്‍ 'ജെന്‍റിമാന്‍' എന്നാണ് വിളിച്ചിരുന്നത്. എന്നും താരപദവിയേറെയുണ്ടായിട്ടും ജാഡയില്ലാതെയാണ് രാഹുല്‍ ദ്രാവിഡ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്.

ഇപ്പോള്‍ ജാഡയില്ലാത്ത രാഹുല്‍ ദ്രാവിഡിന്‍റെ ചിത്രമാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഈ ചിത്രം കണ്ട് ആരാധകര്‍ക്ക് രാഹുല്‍ ദ്രവിഡിനോട് ഒന്നുകൂടി ഇഷ്ടം കൂടിയിട്ടേയുള്ളു. ശാസ്ത്രമേളയില്‍ കുട്ടികളുടെ ക്യൂവില്‍ അവര്‍ക്ക് പുറകില്‍ നില്‍ക്കുന്ന രാഹുല്‍ ദ്രാവിഡിന്‍റെ ചിത്രമാണ് വൈറലാകുന്നത്. ഇന്ത്യയുടെ ഈ നായകനെ വാഴ്ത്തുകയാണ് ട്വിറ്ററിപ്പോള്‍.

സൗത്ത് കാനറ എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ദ്രാവിഡിന്റെ ചിത്രങ്ങള്‍ പുറത്തുവന്നത്. താരരപരിവേഷങ്ങളില്ലാതെ കുട്ടികള്‍ക്കൊപ്പം ക്യൂ നില്‍ക്കുന്നതാണ് ചിത്രം. ചിത്രത്തിന് താഴെ നിരവധി കമന്‍റുകളും വന്നിട്ടുണ്ട്. ഇതില്‍ രാജീവ് കെ മിശ്രയുടെ കമന്‍റ് ഇപ്രകാരമാണ്. "എന്‍റ് ദീദിയാണ് ദ്രാവിഡിന്‍റെ മകന്‍റെ ക്ലാസ് ടീച്ചര്‍. ഒറ്റ പിടിഎ മീറ്റിംഗ് പോലും രാഹുല്‍ ദ്രാവിഡ് ഒഴിവാക്കിയിട്ടില്ല. താരജാഡയില്ലാതെയാണ് സംസാരിക്കാറുള്ളതെന്നും ദീദി പറയുന്നത്". ഇങ്ങനെ ഒട്ടേറെ കമന്‍റുകളാണ് രാഹുല്‍ ദ്രാവിഡിനെ കുറിച്ച് വരുന്നത്.

Scroll to load tweet…
Scroll to load tweet…