മഴ പെയ്തത് കാരണം 12 ഓവറാണ് മത്സരം.

ദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡെല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് 151 റണ്‍സ് വിജയലക്ഷ്യം. മഴ പെയ്തത് കാരണം 12 ഓവറാണ് മത്സരം. 

Add Asianetnews as a Preferred SourcegooglePreferred

മത്സരത്തിന്റെ തുടക്കത്തില്‍ മഴ മഴപെയ്തതിനെ തുടര്‍ന്ന് ഓവര്‍ 18 ഓവറാക്കി ചുരുക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഡെല്‍ഹി ഡെയര്‍ഡെവിള്‍സ് 17.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്ത് നില്‍ക്കെ മഴയെത്തുകയായിരുന്നു. 

ഡെല്‍ഹിയുടെ യുവനിര തകര്‍പ്പന്‍ തുടക്കമാണ് അവര്‍ക്ക് നല്‍കിയത്. കോളിന്‍ മണ്‍റോ (0) ആദ്യ ഓവറില്‍ മടങ്ങിയെങ്കിലും ഋഷഭ് പന്ത് (29 പന്തില്‍ 69) പൃഥ്വി ഷാ (25 പന്തില്‍ 47) ക്യാപ്റ്റന്‍ ശ്രേയാസ് അയ്യര്‍ (35 പന്തില്‍ 50) എന്നിവരുടെ ബാറ്റിങ്ങ് അവര്‍ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചു. അവസാന ഓവറുകളില്‍ വിജയ് ശങ്കര്‍ (ആറ് പന്തില്‍ 17 ) കത്തിക്കയറിയപ്പോള്‍ സ്‌കോര്‍ 190 കടന്നു.

രാജസ്ഥാന് വേണ്ടി ഉനദ്കട് രണ്ട് വിക്കറ്റ് വീഴ്ത്തി. ധവാന്‍ കുല്‍കര്‍ണി, ശ്രേയാസ് ഗോപാല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.