അജിങ്ക്യ രഹാനെയെ നായകനായി നിലനിര്‍ത്താന്‍ റോയൽസ് തീരുമാനിച്ചതായും സൂചനയുണ്ട്.
ജയ്പൂര്‍: പാഡി അപ്ടൺ വീണ്ടും രാജസ്ഥാന്‍ റോയൽസ് പരിശീലകനാകും. നേരത്തെ 2013 മുതൽ 3 സീസണിൽ അപ്ടൺ റോയൽസിനെ പരിശീലിപ്പിച്ചിരുന്നു. കഴിഞ്ഞ സീസണിൽ ഉപദേഷ്ടാവായിരുന്ന ഓസ്ട്രേലിയന്‍ ഇതിഹാസം ഷെയിന്‍ വോൺ ഇക്കുറി ടീമിന്‍റെ ബ്രാന്‍ഡ് അംബാസഡറാകും.

കഴിഞ്ഞ സീസണിൽ വോണിന്റെ ശിക്ഷണത്തില്‍ റോയൽസ് പ്ലേ ഓഫിലെത്തിയിരുന്നു. അതേസമയം അജിങ്ക്യ രഹാനെയെ നായകനായി നിലനിര്‍ത്താന്‍ റോയൽസ് തീരുമാനിച്ചതായും സൂചനയുണ്ട്. വിലക്ക് കാരണം കഴിഞ്ഞ സീസണ്‍ നഷ്ടമായ സ്റ്റീവ് സ്മിത്ത് , ഇംഗ്ലീഷ് ഓപ്പണര്‍ ജോസ് ബട്‍ലര്‍ എന്നിവര്‍ രഹാനെയെ സഹായിക്കുമെന്നും റോയൽസ് വൃത്തങ്ങള്‍ അറിയിച്ചു.
അമോൽ മജുംദാറിനെ ബാറ്റിംഗ് കോച്ചായും സായ്‍രാജ് ബഹുതുലെയെ ബൗളിംഗ് കോച്ചായും നിലനിര്‍ത്തി.
