സെമിഫൈനലില്‍ വിദര്‍ഭയാണ് കേരളത്തിന്‍റെ എതിരാളികള്‍. വിജയപ്രതീക്ഷയിൽ നായകന്‍ സച്ചിന്‍ബേബി. ബൗളിംഗ് നിര കേരളത്തിന്‍റെ കരുത്ത്‍.
വയനാട്: രഞ്ജി ട്രോഫി സെമിഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ വിദര്‍ഭയെ നേരിടാന്‍ പൂര്‍ണ്ണ സജ്ജമെന്ന് കേരള ടീം ക്യാപ്റ്റന്‍ സച്ചിന്‍ ബേബി. സഞ്ജു വി സാംസന്‍റെ അഭാവം കേരളത്തിന്‍ വെല്ലുവിളിയാണെങ്കിലും ബൗളര്‍മാരുടെ കരുത്തില്‍ ഫൈനലിലെത്താനാകുമെന്നാണ് പ്രതീക്ഷ. രണ്ടുദിവസമായി കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ തീവ്ര പരിശീലനത്തിലാണ് കേരളാ ടീം
വിദര്‍ഭയുടെ ബാറ്റിംഗ് കരുത്തായ വസീം ജാഫര്‍, ഗണേഷ് സതീഷ്, ഫയാസ് ഫസല്‍ എന്നിവരെ മുട്ടുകുത്തിക്കുകയാണ് പ്രധാന ലക്ഷ്യം. കൃഷ്ണഗിരിയിലെ പേസ് ബൗളിംഗിന് അനുകൂലമായ പിച്ച് ക്വാര്‍ട്ടറില്‍ കേരളത്തെ സഹായിച്ചിരുന്നു. ഇത്തവണ ക്യൂറേറ്റര്‍ പരിശോധിച്ച് മാറ്റങ്ങള്‍ വരുത്തി. രണ്ടുദിവസമായി കേരള ടീം കൃഷ്ണഗിരിയില്‍ പരിശീലനം നടത്തുന്നുണ്ട് വിദര്‍ഭ ടീമും ഇന്നു പരിശീലനത്തിനിറങ്ങും.
