രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ദില്ലിക്കെതിരെ ജയത്തിനരികെ കേരളം. തുമ്പയിൽ ആദ്യ ഇന്നിംഗ്സില്‍ 181 റൺസിന്‍റെ ലീഡ് വഴങ്ങിയ ദില്ലി രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍...

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ദില്ലിക്കെതിരെ ജയത്തിനരികെ കേരളം. തുമ്പയിൽ ആദ്യ ഇന്നിംഗ്സില്‍ 181 റൺസിന്‍റെ ലീഡ് വഴങ്ങിയ ദില്ലി രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റിന് 41 റൺസെന്ന നിലയിൽ തകരുകയാണ്. സന്ദീപ് വാര്യര്‍ മൂന്നും ബേസില്‍ തമ്പി രണ്ടും വിക്കറ്റും നേടി.

കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ ആയ 320 റൺസ് പിന്തുടര്‍ന്ന ദില്ലി 139 റൺസിന് പുറത്തായിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേനയാണ് ദില്ലിയെ തകര്‍ത്തത്. സിജോമോന്‍ ജോസഫ് രണ്ട് വിക്കറ്റെടുത്തു. 41 റണ്‍സെടുത്ത ജോണ്ടി സിദ്ധുവാണ് ദില്ലിയുടെ ടോപ് സ്‌കോറര്‍.