97/4 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഗുജറാത്തിന് സ്കോര്‍ ബോര്‍ഡില്‍ നാലു റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും അഞ്ചാം വിക്കറ്റ് നഷ്ടമായി. ഭട്ടിനെ(14) വിക്കറ്റിന് മുന്നില്‍ കുടുക്കിയ സന്ദീപ് വാര്യരാണ് കേരളത്തിന് തുടക്കത്തിലെ വിക്കറ്റ് സമ്മാനിച്ചത്.
കല്‍പ്പറ്റ: രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ ഗുജറാത്തിനെതിരെ കേരളത്തിന് നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 185 റണ്‍സിന് മറുപടിയായി ഗുജറാത്ത് 162 റണ്‍സിന് ഓള്‍ ഔട്ടായി. നാലു വിക്കറ്റ് വീഴ്ത്തിയ സന്ദീപ് വാര്യരും മൂന്ന് വിക്കറ്റ് വീതമെടുത്ത ബേസില്‍ തമ്പിയും എം ഡി നിതീഷും ചേര്‍ന്നാണ് ഗുജറാത്തിനെ എറിഞ്ഞിട്ടത്. ഗുജറാത്തിനായി വാലറ്റത്ത് 36 റണ്‍സെടുത്ത കലാരിയ മാത്രമെ പൊരുതിയുള്ളു.

97/4 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഗുജറാത്തിന് സ്കോര്‍ ബോര്‍ഡില്‍ നാലു റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും അഞ്ചാം വിക്കറ്റ് നഷ്ടമായി. ഭട്ടിനെ(14) വിക്കറ്റിന് മുന്നില്‍ കുടുക്കിയ സന്ദീപ് വാര്യരാണ് കേരളത്തിന് തുടക്കത്തിലെ വിക്കറ്റ് സമ്മാനിച്ചത്. ധ്രുവ് റാവലിനെ(17) ബേസില്‍ തമ്പി ബൗള്‍ഡാക്കിയതോടെ കേരളത്തിന് ലീഡ് പ്രതീക്ഷയായി.
ഓള്‍ റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെ(1) ബൗള്‍ഡാക്കി സന്ദീപ് വാര്യര്‍ ഒരിക്കല്‍ കൂടി ആഞ്ഞടിച്ചു. പിയൂഷ് ചൗള(10), കലാരിയ സഖ്യം കേരളത്തിന് ഭീഷണിയാകുമെന്ന് കരുതിയെങ്കിലും ഇരുവരെയും മടക്കി എംഡി നിതീഷ് കേരളത്തിന് ലീഡ് ഉറപ്പിച്ചു.
