Asianet News MalayalamAsianet News Malayalam

റാമോസിന് ലാ ലിഗയില്‍ അപൂര്‍വ നേട്ടം

  • 2004ല്‍ സെവിയ്യക്ക് വേണ്ടി റയല്‍ സോസിഡാഡിനെതിരേയാണ് റാമോസ് ആദ്യ ഗോള്‍ നേടുന്നത്.
rare record for sergio ramos in la liga
Author
Madrid, First Published Aug 27, 2018, 3:32 PM IST

മാഡ്രിഡ്: സെര്‍ജിയോ റാമോസിന് ലാ ലിഗയില്‍ അപൂര്‍വ നേട്ടം. ലാ ലിഗ ചരിത്രത്തില്‍ തുടര്‍ച്ചയായി 15 സീസസണുകളില്‍ ഗോള്‍ നേടുന്ന പ്രതിരോധതാരമെന്ന നേട്ടമാണ് റാമോസ് സ്വന്തമാക്കിയത്. ജിറോണയ്‌ക്കെതിരേ ഗോള്‍ നേടിയതോടെയാണ് നേട്ടം. 2004ല്‍ സെവിയ്യക്ക് വേണ്ടി റയല്‍ സോസിഡാഡിനെതിരേയാണ് റാമോസ് ആദ്യ ഗോള്‍ നേടുന്നത്. അരങ്ങേറം കുറിച്ച 2003-04 സീസണില്‍ മാത്രമാണ് ഗോള്‍ നേടാതിരിക്കാന്‍ സാധിച്ചത്.

അടുത്ത വര്‍ഷം റയല്‍ മാഡ്രിഡിലേക്ക് കൂടുമാറി. പിന്നീടങ്ങോട്ട് എല്ലാ സീസണിലും റാമോസിന്റെ ഒരു ഗോളെങ്കിലുമുണ്ടായിരുന്നു. 2005ല്‍ മലാഗക്കെതിരെയാണ് റയല്‍ മാഡ്രിഡിന് വേണ്ടി ലാ ലീഗയില്‍ റാമോസ് ആദ്യ ഗോള്‍ നേടിയത്.

ലാ ലിഗയില്‍ ഇതുവരെ 432 മത്സരങ്ങള്‍ റാമോസ് പൂര്‍ത്തിയാക്കി. 56 ഗോളുകളും നേടി. 2016/17 സീസണില്‍ നേടിയ ഏഴ് ഗോളാണ് ഒരു സീസണില്‍ റാമോസിന്റെ ടോപ് സ്‌കോര്‍.

 

Follow Us:
Download App:
  • android
  • ios