10 പന്ത് മാത്രം നേരിട്ട റാഷിദ് 34 റണ്‍സ് നേടി.
കൊല്ക്കത്ത: ഇന്ത്യന് പ്രീമിയര് ലീഗില് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഫൈനല് പ്രതീക്ഷകള് തകര്ത്തത് റാഷീദിന്റെ തകര്പ്പന് ബൗളിങ്ങും ബാറ്റിങ്ങും. ഹൈദരാബാദിന് പൊരുതാവുന്ന സ്കോര് നല്കിയത് റാഷിദ് ഖാന്റെ തകര്പ്പന് ബാറ്റിങ്ങാണ് ഹൈദരാബാദിനെ പൊരുതാവുന്ന സ്കോര് സമ്മാനിച്ചത്. 10 പന്ത് മാത്രം നേരിട്ട റാഷിദ് 34 റണ്സ് നേടി. നാല് സിക്സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു റാഷിദിന്റെ ഇന്നിങ്സ്.
പിന്നീട് പന്ത് കൈയിലെടുത്തപ്പോള് നാലോവറില് 19 റണ്സ് മാത്രം വിട്ടു നല്കി മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ക്രിസ് ലിന്, റോബിന് ഉത്തപ്പ, ആന്ദ്രേ റസ്സല് എന്നിവരുടെ വിക്കറ്റുകളാണ് അഫ്ഗാന് താരം വീഴ്ത്തിയത്. കൂടാതെ നിതീഷ് റാണയുടെ റണ്ണൗട്ടിന് വഴിവച്ചതും റാഷിദിന്റെ ത്രോ തന്നെ.
