ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തിന്റെ പേരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തു നിന്ന് രവി ശാസ്ത്രിയെ പുറത്താക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം ചേതന്‍ ചൗഹാന്‍. ഓസ്ട്രേലിയന്‍ പര്യടനത്തിന് മുമ്പ് ശാസ്ത്രിയെ പുറത്താക്കണമെന്നാണ് ചേതന്‍ ചൗഹാന്‍ ആവശ്യപ്പെട്ടത്.

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തിന്റെ പേരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തു നിന്ന് രവി ശാസ്ത്രിയെ പുറത്താക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം ചേതന്‍ ചൗഹാന്‍. ഓസ്ട്രേലിയന്‍ പര്യടനത്തിന് മുമ്പ് ശാസ്ത്രിയെ പുറത്താക്കണമെന്നാണ് ചേതന്‍ ചൗഹാന്‍ ആവശ്യപ്പെട്ടത്.

Add Asianetnews as a Preferred SourcegooglePreferred

രവി ശാസ്ത്രി മികച്ച കമന്റേറ്ററാണെന്നും ഓസീസ് പരമ്പരക്ക് മുമ്പ് ശാസ്ത്രിയെ ആ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും ചൗഹാന്‍ പറഞ്ഞു. ശാസ്ത്രിയെ നീക്കണമെന്ന് മുന്‍ നായകന്‍ സൗരവ് ഗാംഗുലിയും വീരേന്ദര്‍ സെവാഗും ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ചേതന്‍ ചൗഹാനും ഇതേ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇന്ത്യ മികച്ച പ്രകടനമാണ് പുറത്തെടുത്തതെങ്കിലും വാലറ്റക്കാരെ പുറത്താക്കാന്‍ കഴിയാതിരുന്നത് തിരിച്ചടിയായി. വിദേശത്ത് ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ടീമാണ് കോലിയുടേതെന്ന രവി ശാസ്ത്രിയുടെ അവകാശവാദവും ചൗഹാന്‍ തള്ളിക്കളഞ്ഞു. 1980കളിലെ ഇന്ത്യന്‍ ടീം വിദേശത്ത് ഇതിനേക്കാള്‍ മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടുണ്ടെന്നും ചൗഹാന്‍ പറഞ്ഞു.