ചെന്നൈ: ഐപിഎല്‍ താരലേലത്തില്‍ ചെന്നൈ ഏറെ പ്രതീക്ഷ അര്‍പ്പിച്ച താരമായിരുന്നു ആര്‍ അശ്വിന്‍. കളിക്കാരെ നിലനിര്‍ത്താനുള്ള അവസരത്തില്‍ അശ്വിനെ തഴഞ്ഞ ചെന്നൈ ലേലത്തില്‍ അശ്വിനായി ആഞ്ഞു ലേലം വിളിച്ചെങ്കിലും കിംഗ്സ് ഇലവന്‍ പഞ്ചാബാണ് അശ്വിനെ സ്വന്തമാക്കിയത്. 7.6 കോടി നല്‍കിയാണ് പഞ്ചാബ് അശ്വിനെ വലയിലാക്കിയത്.
ഐപിഎല്ലിന്റെ തുടക്കം മുതല്‍ ധോണിക്കൊപ്പം ചെന്നൈ ടീം അംഗമായിരുന്നു അശ്വിന്‍. സമീപകാലത്ത് ടെസ്റ്റില്‍ മിന്നുന്ന ഫോമിലാണെങ്കിലും ഏകദിന, ട്വന്റി-20 ടീമുകളില്‍ അശ്വിന് സ്ഥാനമില്ലായിരുന്നു.
എന്നാല്‍ പുതിയ ടീമിലെത്തയതില്‍ സന്തോഷമുണ്ടെന്നായിരുന്നു അശ്വിന്റെ പ്രതികരണം. ഐപിഎല്‍ താരലേലം വലിയ ചൂതാട്ടമാണെന്നും ചെന്നൈ നല്‍കിയ ല്ല ഓര്‍മകള്‍ക്ക് നന്ദിയെന്നും അശ്വിന്റെ പ്രതികരണം.
