ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ സ്പാനിഷ് ഫൈനല്‍. രണ്ടാം സെമിയില്‍ മാഞ്ചസ്റ്റര്‍സിറ്റിയെ തോല്‍പിച്ച് റയല്‍ മാഡ്രിഡ് കലാശപ്പോരാട്ടത്തിന് അര്‍ഹത നേടി. ഫെര്‍ണാണ്ടോയുടെ സെല്‍ഫ് ഗോളാണ് റയലിന് ജയം സമ്മാനിച്ചത്

ആദ്യ പാദത്തിലെ ഗോള്‍രഹിത സമനിലക്ക് ശേഷം രണ്ടാം പാദ സെമിക്കിറങ്ങുമ്പോള്‍ ഫൈനല്‍ബര്‍ത്തായിരുന്നു ഇരു ടീമിന്റെയും ലക്ഷ്യം. റയലിന് ആത്മവിശ്വാസം പകര്‍ന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അന്തിമ ഇലവനില്‍തിരിച്ചെത്തി. റയല്‍തുടക്കം മുതലേ ആക്രമിച്ച് മുന്നേറി. വിജയഗോള്‍വീണത് 20ആം മിനിറ്റില്‍. 

ഗോള്‍വീണതോടെ തിരിച്ചടിക്കാനുള്ള കഠിന ശ്രമത്തിലായിരുന്നു സിറ്റി. എന്നാല്‍ പലപ്പോഴും നിര്‍ഭാഗ്യം അവര്‍ക്ക് വിനയായി. ഒടുവില്‍ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ അത് ലറ്റിക്കോ മാഡ്രിഡിന് പിന്നാലെ റയല്‍മാഡ്രിഡും ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍. മെയ് 28ന് മിലനാലാണ് കലാപ്പോരാട്ടം.