യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം റയല്‍ മാഡ്രിഡിന്. റയല്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് അത്‍ലറ്റിക്കോ മാഡ്രിഡിനെ തോല്‍പിച്ചത്(5-3). നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഓരോ ഗോള്‍വീതം നേടി. ഷൂട്ടൗട്ടില്‍ റയലിന്റെ എല്ലാ കളിക്കാരും ഗോള്‍ നേടി. അത്‍ലറ്റിക്കോയുടെ യുവാന്‍ഫ്രാന്‍ കിക്ക് പാഴാക്കി. റയലിന്റെ പതിനൊന്നാം ചാമ്പ്യന്‍സ് ലീഗ് കിരീടമാണ് ഇത്.