സ്‌പാനിഷ് ലീഗില്‍ കരുത്തരായ റയല്‍മാഡ്രിഡിന് സമനിലകുരുക്ക്. അത്‌ലറ്റിക്കോ ബില്‍ബാവോയാണ് സ്വന്തം മൈതാനത്ത് റയലിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചത്. ഈ സമനിലയോടെ വിലപ്പെട്ട രണ്ട് പോയിന്റാണ് റയലിന് നഷ്‌ടമായത്. മല്‍സരത്തിലുടനീളം വ്യക്തമായ ആധിപത്യം പുലര്‍ത്തിയെങ്കിലും ലഭിച്ച അവസരങ്ങള്‍ മുതലാക്കാനാകാതെ പോയതാണ് റയലിന് തിരിച്ചടിയായത്. ഇതിനിടയില്‍ സെര്‍ജി റാമോസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താകുകയും ചെയ്തു. 14 കളികളില്‍ 28 പോയിന്റുമായി റയല്‍ മാഡ്രിഡ് ലീഗില്‍ നാലാം സ്ഥാനത്താണ്. 14 പോയിന്റുള്ള അത്‌ലറ്റിക്കോ ബില്‍ബാവോ പതിന്നാലാം സ്ഥാനത്ത്. 36 പോയിന്റുള്ള ബാഴ്സലോണയാണ് ഒന്നാമത്.