മാഡ്രിഡ്: കോപ്പ ഡെൽറേ ഫുട്ബോൾ ക്വാർട്ടറിൽ നിന്ന് റയൽ മാഡ്രിഡ് പുറത്ത്. ലഗാനസിനോടേറ്റ അപ്രതീക്ഷിത തോൽവിയോടെയാണ് റയലിന്റെ മടക്കം. ക്വാര്‍ട്ടര്‍ ആദ്യ പാദത്തിൽ ഒരു ഗോളിന് റയൽ ജയിച്ചിരുന്നെങ്കിലും ഇന്ന് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് റയൽ ലഗാനസിനോട് തോറ്റു.
ക്വാർട്ടർ കടക്കാൻ ജയമോ സമനിലയോ നേടണമായിരുന്നു. ജാവിയർ ഇറാസോയും, ഗബ്രിയേൽ പയസുമാണ് ലഗാനസിന് വേണ്ടി ഗോൾ നേടിയത്. ക്രിസ്റ്റ്യാനോ റൊണാർഡോ അടക്കമുള്ള പ്രമുഖ താരങ്ങൾ ഇല്ലാതെയാണ് റയൽ കളത്തിലിറങ്ങിയത്. തുടർച്ചയായ രണ്ടാം തവണയാണ് റയൽ കോപ്പ ഡെൽറെ ക്വാർട്ടറിൽ നിന്ന് പുറത്താകുന്നത്.
അതേസമയം മറ്റൊരു മത്സരത്തിൽ അലാവസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് വലൻസിയ കോപ്പ ഡെൽ റെ സെമിയിൽ പ്രവേശിച്ചു. ആദ്യ പാദത്തിലും വലൻസിയ 2-1ന് അലാവസിനെ തോൽപ്പിച്ചിരുന്നു.
