പതിനൊന്ന് വര്‍ഷത്തിനിടെ ആദ്യമായി മെസിയോ റൊണാള്‍ഡോയോ ഇല്ലാത്ത എൽക്ലാസിക്കോ. എങ്കിലും സ്‌പാനിഷ് വമ്പന്‍മാരുടെ പോരാട്ടം തീപാറും. മെസി ഇല്ലെങ്കിലും ബാഴ്സയ്ക്ക് ഇന്ന് ജയിക്കാനാകുമെന്ന്...

ബാഴ്‌സലോണ: സ്‌പാനിഷ് ഫുട്ബോളില്‍ ഇന്ന് എൽക്ലാസിക്കോ പോരാട്ടം. വമ്പന്മാരായ റയൽ മാഡ്രിഡും ബാഴ്സലോണയും നേര്‍ക്കുനേര്‍ വരും. ബാഴ്സ മൈതാനത്ത് ഇന്ത്യന്‍ സമയം രാത്രി 8.45നാണ് മത്സരം. 11 വര്‍ഷത്തിനിടെ ആദ്യമായി മെസിയോ റൊണാള്‍ഡോയോ ഇല്ലാത്ത എൽക്ലാസിക്കോ എന്ന പ്രത്യേകതയുണ്ട്. 

Scroll to load tweet…

ഒമ്പത് കളിയിൽ 18 പോയിന്‍റുമായി ബാഴ്സലോണ സീസണിൽ രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 14 പോയിന്‍റുള്ള റയൽ മാഡ്രിഡ് എട്ടാം സ്ഥാനത്താണ്. ഇന്ന് തോറ്റാൽ റയല്‍ പരിശീലക സ്ഥാനം ലൊപ്പറ്റേഗിക്ക് നഷ്ടമായേക്കും. അതേസമയം മെസി ഇല്ലെങ്കിലും ബാഴ്സയ്ക്ക് ഇന്ന് ജയിക്കാനാകുമെന്ന് അത്‌ലറ്റിക്കോയുടെ ഫ്രഞ്ച് സ്ട്രൈക്കര്‍ അന്‍റോയിന്‍ ഗ്രീസ്മാന്‍ അഭിപ്രായപ്പെട്ടു.

Scroll to load tweet…