ദില്ലി: ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ കളിക്കാത്തതിന്‍റെ കാരണം പുറത്ത്. ദില്ലിയില്‍ സഹോദരിയുടെ വിവാഹത്തിന്‍റെ തിരക്കുകളിലാണ് ധവാന്‍. അതേസമയം ഭാര്യക്ക് സുഖമില്ലാത്തതിനാലാണ് ധവാന്‍ വിട്ടുനില്‍ക്കുന്നതെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഭാര്യക്കും കുട്ടികള്‍ക്കുമൊപ്പമാണ് ധവാന്‍ വിവാഹത്തിനെത്തിയത്. 

ദില്ലിയിലെ സേക്രഡ് ഹാര്‍ട്ട് കത്തീഡ്രല്‍ പള്ളിയിലായിരുന്നു വിവാഹം. വ്യക്തിപരമായ കാരണങ്ങളാലാണ് ശിഖര്‍ ധവാന്‍ വിട്ടുനില്‍ക്കുന്നതെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. ധവാന് പകരം മുരളി വിജയ്‌ ആണ് ലോകേഷ് രാഹുലിനൊപ്പം ഇന്ത്യക്കായി ഓപ്പണ്‍‍ ചെയ്തത്. വിവാഹം നടക്കുന്നതിനാല്‍ പേസര്‍ ഭുവനേശ്വര്‍ കുമാറും ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നുണ്ട്.