ധാക്കാ: ഏഷ്യയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താനാണ് ശ്രമമെന്ന് ഇന്ത്യന്‍ ഹോക്കി നായകന്‍ മന്‍പ്രീത് സിംങ്. ഈ വാരം ആരംഭിക്കുന്ന ഏഷ്യാ കപ്പ് ഹോക്കി ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയാണ് നായകന്‍റെ പ്രതികരണം. ഒക്ടോബര്‍ 11ന് ജപ്പാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. പൂള്‍ എയിലുള്ള ഇന്ത്യയ്ക്ക് ജപ്പാന്‍, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നിവരാണ് പ്രഥമിക ഘട്ടത്തില്‍ എതിരാളികള്‍.
ഹോക്കി ടീം ഡയറക്ടറായ ഡേവിഡ് ജോണിന്‍റെയും പരിശീലകന്‍ സ്ജോര്‍ദ് മരിജ്നേയുടെയും കീഴില്‍ ആറ് മാസത്തെ കഠിന പരിശീലനം കഴിഞ്ഞാണ് ഇന്ത്യ ഏഷ്യ കപ്പിനിറങ്ങുന്നത്. ഇന്ത്യന്‍ ആര്‍മി ടീമിനെതിരെ സംഘം കഴിഞ്ഞ വാരം പരിശീലന മത്സരം കളിച്ചിരുന്നു. ഓക്ടോബര്‍ 15ന് ഇന്ത്യ പാരമ്പര്യ വൈരികളായ പാക്കിസ്ഥാനെ നേരിടും
