താരത്തിന്‍റെ കഴിവ് മനസിലാക്കിയത് കൊണ്ടാവണം, ഇന്ന് സാല്‍വഡോറിനെതിരെ ആദ്യ ഇലവനില്‍ തന്നെ ടിറ്റെ റിച്ചാര്‍ലിസണെ കളത്തിലിറക്കി
മേരിലാന്‍ഡ്: പ്രതിഭകളുടെ ധാരാളിത്തം കൊണ്ട് ബ്രസീല്‍ ടീം ഇടം നേടുക എന്നത് എപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ ലഭിക്കുന്നത് ചെറിയ അവസരങ്ങളാണെങ്കിലും അത് മുതലക്കാന്‍ താരങ്ങള്‍ മത്സരിക്കും.
ടിറ്റെയുടെ ടീമില്‍ അങ്ങനെ ലഭിച്ച ചെറിയ അവസരത്തില്‍ തന്നെ തന്‍റെ പ്രതിഭ തെളിയിച്ചിരിക്കുകയാണ് മഞ്ഞപ്പടയുടെ റിച്ചാര്‍ലിസണ്‍. എവര്‍ട്ടണ്‍ താരമായ റിച്ചാര്‍ലിസണ് യുഎസ്എയ്ക്കെതിരെ കഴിഞ്ഞ സൗഹൃദ മത്സരത്തില്‍ അവസാന 15 മിനിറ്റുകള്‍ മാത്രമാണ് കളിക്കാന്‍ അവസരം ലഭിച്ചത്.
താരത്തിന്‍റെ കഴിവ് മനസിലാക്കിയത് കൊണ്ടാവണം, ഇന്ന് സാല്‍വഡോറിനെതിരെ ആദ്യ ഇലവനില്‍ തന്നെ ടിറ്റെ റിച്ചാര്‍ലിസണെ കളത്തിലിറക്കി. രണ്ടാം മിനിറ്റില്‍ തന്നെ പെനാല്‍റ്റി നേടി വരവറിയിച്ച താരം 16-ാം മിനിറ്റില്‍ തന്‍റെ ആദ്യ അന്താരാഷ്ട്ര ഗോളും സ്വന്തമാക്കി.
അത് വെറുമൊരു ഗോള്‍ ആയിരുന്നില്ല, അതിശയോക്തി കലര്‍ത്താതെ പറഞ്ഞാല്‍ തന്നെ ഒരു ഒന്നൊന്നര ഗോള്‍.
നെയ്മര്‍ നല്‍കിയ പന്തില്‍ ബോക്സിന് പുറത്ത് നിന്ന് റിച്ചാര്‍ലിസണ്‍ തൊടുത്ത ഷോട്ട് അവിശ്വസനീയമായി വളഞ്ഞ് സാല്‍വഡോര്‍ വല തുളച്ച് കയറി. 50-ാം മിനിറ്റില്‍ തന്‍റെ രണ്ടാം ഗോളും നേടി റിച്ചാര്‍ലിസണ്‍ ടിറ്റെയുടെ തീരുമാനം ശരിയാണെന്ന് തെളിയിച്ചു.
ഗോളുകള്‍ കാണാം...
