മിയാമി: റോജർ ഫെഡറർ മയായി ഓപ്പൻ ടെന്നീസ് ചാമ്പ്യന്‍. കളിക്കളത്തിലെ ചിരവൈരിയായ റഫോൽ നദാലിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് ഫെഡറർ കിരീടം ചൂടിയത്.  സ്കോർ 6-3,6-4. ഇരുവരും മുഖാമുഖം വന്ന കഴിഞ്ഞ നാല് മത്സരങ്ങളിലും ജയം ഫെഡററിനായിരുന്നു. ഈവർഷം ഫെഡററുടെ മൂന്നാം കിരീടമാണഅ മയാമിയിലേത്. പരിക്കേറ്റ് ആറ് മാസത്തെ വിശ്രമം കഴിഞ്ഞെത്തിയ 35കാരൻ    ഓസ്ട്രേലിയൻ ഓപ്പണും ഇന്ത്യാ വെൽസ് കിരീടവും സ്വന്തമാക്കിയിരുന്നു.