റോജര്‍ ഫെഡറര്‍ക്ക് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വിജയത്തുടക്കം. ആദ്യ മത്സരത്തില്‍ ഉസ്‌ബെക്കിസ്ഥാന്റെ ഡെന്നിസ് ഇസ്‌റ്റോമിനെയാണ് നിലവിലെ ചാംപ്യനായ ഫെഡറര്‍ തോല്‍പ്പിച്ചത്.

മെല്‍ബണ്‍: റോജര്‍ ഫെഡറര്‍ക്ക് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വിജയത്തുടക്കം. ആദ്യ മത്സരത്തില്‍ ഉസ്‌ബെക്കിസ്ഥാന്റെ ഡെന്നിസ് ഇസ്‌റ്റോമിനെയാണ് നിലവിലെ ചാംപ്യനായ ഫെഡറര്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 6-3 6-3 6-4. മത്സരത്തില്‍ ഒരിക്കല്‍ പോലും ഫെഡറര്‍ക്കെതിരെ വെല്ലുവിളി ഉയര്‍ത്താന്‍ ഇസ്‌റ്റോമിന് സാധിച്ചില്ല. 37കാരനായ ഫെഡറര്‍ ആറ് തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയിട്ടുണ്ട്.

Scroll to load tweet…

ഓസ്‌ട്രേലിയന്‍ ഓപ്പണോടെ പ്രൊഫഷനല്‍ ടെന്നീസില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ബ്രിട്ടീഷ് താരം ആന്‍ഡി മുറെ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. സ്പാനിഷ് താരം ബൗട്ടിസ്റ്റ അഗട്ടാണ് മുറയെ തോല്‍പ്പിച്ചത്. സ്‌കോര്‍ 6-4, 6-4, 6-7, 6-7, 6-2. എന്നാല്‍ മരീന്‍ സിലിച്ച്, തോമസ് ബെര്‍ഡിച്ച്, റാഫേല്‍ നദാല്‍, കരേന്‍ കച്ചനേവ് എന്നിവര്‍ ആദ്യ മത്സരം വിജയിച്ചു.