പാരീസ്: ഫ്രഞ്ച് ഓപ്പണില്‍ കളിക്കുമെന്ന് സ്വിസ് ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡറര്‍. ടൂര്‍ണമെന്‍റിനായി രജിസ്റ്റര്‍ ചെയ്തെന്നും ഫെഡറര്‍ അറിയിച്ചു.

വാഷിംഗ്ടണില്‍ പ്രദര്‍ശന മത്സരത്തില്‍ ജോണ്‍ ഇസ്നറെ തോല്‍പിച്ച ശേഷമാണ് ഫെഡററുടെ പ്രഖ്യാപനം. ഈ മാസം 22 മുതല്‍ ജൂണ്‍ 10 വരെയാണ് ഫ്രഞ്ച് ഓപ്പണ്‍.

ഇന്ത്യന്‍ വെല്‍സില്‍ നദാലിനെ തോല്‍പ്പിച്ച് കിരീടം നേടിയ ശേഷം ഫെഡറര്‍ ടെന്നിസില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. 2015ലെ ക്വാര്‍ട്ടറില്‍ പുറത്തായതിന് ശേഷം ഫെഡറര്‍ ഫ്രഞ്ച് ഓപ്പണില്‍ കളിച്ചിച്ചിട്ടില്ല .

2019ലെ ബേസല്‍ ഓപ്പണില്‍ കളിക്കാന്‍ കരാര്‍ ഒപ്പിട്ടതിനാല്‍ അതിന് മുന്‍പ് വിരമിക്കില്ലെന്നും ഫെഡറര്‍ വ്യക്തമാക്കി.